സ്തനാർബുദ ബോധവൽക്കരണം: 'സഖി – 31 ഡേയ്‌സ് ഓഫ് കെയർ' സെമിനാർ സംഘടിപ്പിച്ച് എസ്.എൻ.സി.എസ് വനിതാ ഫോറം


പ്രദീപ് പുറവങ്കര

അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി ശ്രീ നാരായണ സാംസ്കാരിക സൊസൈറ്റി (എസ്.എൻ.സി.എസ്) വനിതാ വിഭാഗം സംഘടിപ്പിച്ച “സഖി – 31 ഡേയ്‌സ് ഓഫ് കെയർ” സ്തനാർബുദ ബോധവൽക്കരണ സെമിനാറും ചോദ്യോത്തര വേളയും ശ്രദ്ധേയമായി. ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിലായിരുന്നു പരിപാടി നടന്നത്.

കിംസ് ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോ. കൃഷ്ണപ്രിയ ലീല സെമിനാറിൽ മുഖ്യഅതിഥിയായി പങ്കെടുത്തു. സ്തനാർബുദ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, സ്വയം പരിശോധനാ രീതികൾ, കൃത്യമായ മാമോഗ്രാം, മറ്റ് സ്ക്രീനിംഗ് പരിശോധനകൾ എന്നിവയെക്കുറിച്ച് ഡോ. കൃഷ്ണപ്രിയ ക്ലാസ് നയിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

എസ്.എൻ.സി.എസ് വനിതാ വിഭാഗം കൺവീനർ നീതു പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘടനയുടെ ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസകൾ അറിയിച്ചു. അഞ്ചു അജേഷ് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു. തുടർന്ന് വനിതാ വിഭാഗം സെക്രട്ടറി ധന്യ ശ്രീലാൽ നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഇത്തരം കൂട്ടായ്മകൾ വരും ദിവസങ്ങളിലും തുടരുമെന്ന് എസ്.എൻ.സി.എസ് വനിതാ ഫോറം ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ ബോധവൽക്കരണ രംഗത്ത് നൽകിയ മികച്ച സേവനങ്ങളെ മുൻനിർത്തി ഡോ. കൃഷ്ണപ്രിയ ലീലയെ വനിതാ ഫോറം ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

article-image

fvdfdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed