രാംലീലയിൽ ശക്തിപ്രകടനവുമായി 'ഇൻഡ്യ' മുന്നണി; ഒപ്പം 1984 ഓർമ്മിപ്പിച്ച് ബി.ജെ.പി, ഡൽഹിയിൽ അതീവ ജാഗ്രത


ഷീബ വിജയൻ


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി ഇന്ന് നിർണായകമായ രാഷ്ട്രീയ പോർമുഖത്തിന് വേദിയാകുന്നു. വോട്ടർപട്ടിക വെട്ടിമാറ്റിയതിനും തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾക്കുമെതിരെ പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി രാംലീല മൈതാനിയിൽ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലി സംഘടിപ്പിക്കുമ്പോൾ, ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ലക്ഷ്യമിട്ട് ബി.ജെ.പിയും തെരുത്തിലിറങ്ങിയിരിക്കുകയാണ്. 1984-ലെ സിഖ് വിരുദ്ധ കലാപ പ്രതിഷേധ മാർച്ച് നടത്തിയാണ് ബി.ജെ.പി ഇതിന് മറുപടി നൽകുന്നത്. ഇരുപക്ഷവും ശക്തമായ ശക്തിപ്രകടനം നടത്തുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർപട്ടികയിലെ അപാകതകൾക്കും പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടികൾക്കുമെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് നവംബർ ഒന്നിന് ഈ റാലി നടക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക 'ജനകീയ കുറ്റവിചാരണ' സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രാംലീല മൈതാനിയിൽ പ്രതിപക്ഷം ഒത്തുകൂടുന്നത്. വോട്ടർപട്ടികയിൽ നിന്ന് കോടിക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്നും ചട്ടങ്ങൾ ലംഘിച്ചെന്നും ഖാർഗെ അവതരിപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് സി.ഇ.സി പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, പ്രതിപക്ഷ റാലിയുടെ തിളക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ബി.ജെ.പി 1984-ലെ സിഖ് വിരുദ്ധ കലാപം വീണ്ടും ചർച്ചയാക്കുന്നത്. ഹരി നഗർ ബസ് ഡിപ്പോയിൽ നിന്ന് തിലക് നഗർ മെട്രോ സ്റ്റേഷൻ വരെ ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ഉൾപ്പെടെയുള്ള പ്രമുഖർ സിഖ് സമുദായാംഗങ്ങൾക്കൊപ്പം മാർച്ചിൽ അണിനിരക്കുന്നുണ്ട്. കലാപത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് തുറന്നുകാട്ടുകയാണ് ഈ മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി വ്യക്തമാക്കി.

article-image

cdcdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed