കോഴിക്കോട് ഒൻപതുകാരിയെ പീഡിപ്പിച്ച കേസ്;: പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്‌സോ കോടതി
ഷീബ വിജയൻ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്‌സോ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍റേതാണ് ഈ കടുത്ത ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയായ പൊക്കിട്ടാരി മീത്തൽ രതീഷാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതു വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എടച്ചേരി പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെയും 14 രേഖകളും കോടതി പരിശോധിച്ചു.
cxsa

