മാവോ സേതുങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ചു; ചൈനയിൽ പ്രതിഷേധം ശക്തമായതോടെ ക്ഷമാപണവുമായി എംബാപ്പെ


ശാരിക

പാരീസ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മാവോ സേതുങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് വിവാദത്തിലായ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പരസ്യമായി ക്ഷമാപണം നടത്തി. ഫ്രഞ്ച് പോഡ്കാസ്റ്റ് പരിപാടിയായ ‘ദ ബ്രിഡ്ജി’ന്റെ വിഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ചെയർമാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപക നേതാവുമായ മാവോയുടെ ചിത്രത്തിൽ തന്റെ മുഖം ചേർത്തുവെച്ചുള്ള ഒരു മീമിനെക്കുറിച്ച് സംസാരിക്കവെ, അത് താൻ കണ്ടതിൽ വെച്ച് ഏറ്റവും തമാശ തോന്നിയ മീം ആണെന്നും അതിൽ തന്റെ മുഖത്തിന് പകരം നൽകിയിരുന്നത് ഒരു ചൈനീസ് സ്വേച്ഛാധിപതിയുടെ മുഖമാണെന്നാണ് കരുതുന്നതെന്നും എംബാപ്പെ പറഞ്ഞിരുന്നു.

പരാമർശം പുറത്തുവന്നതോടെ താരത്തിനെതിരെ ചൈനയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ചൈനീസ് കമ്പനികളുമായി കരാറുള്ള എംബാപ്പെയുമായി സ്പോൺസർമാർ ബന്ധം അവസാനിപ്പിക്കുകയും ലാ ലീഗ മത്സരങ്ങളുടെ ചൈനയിലെ സംപ്രേഷണം നിർത്തിവെക്കുകയും ചെയ്തു. കൂടാതെ എംബാപ്പെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പിൻവലിക്കുകയും ചെയ്തു. പോഡ്കാസ്റ്റ് വിഡിയോ പിൻവലിച്ചെങ്കിലും ഇതിന്റെ പകർപ്പുകൾ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

പ്രതിഷേധം ശക്തമായതോടെ എക്‌സിലൂടെ എംബാപ്പെ ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ ക്ഷമാപണം നടത്തി. തന്റെ പരാമർശം വിവേകമില്ലാത്തതായിരുന്നുവെന്നും ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലെയും ആളുകളെ അത് വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കിയ താരം, എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും അറിയിച്ചു. എംബാപ്പെയുടെ പരാമർശത്തിൽ ലാ ലിഗ അധികൃതരും അഗാധമായ ഖേദം പ്രകടിപ്പിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed