ട്രാഫിക് നിയമലംഘനം: 450 ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും ട്രാഫിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തു


പ്രദീപ് പുറവങ്കര

മനാമ: റോഡുകളിലെ സുരക്ഷിതമല്ലാത്ത വാഹനാ ഉപയോഗം തടയുന്നതിനായി നടത്തിയ പരിശോധനയിൽ നിയമങ്ങൾ ലംഘിച്ച 450 ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അശ്രദ്ധമായ വാഹനാ ഉപയോഗം പ്രത്യേകിച്ച് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘകർക്ക് 50 ദിനാർ മുതൽ 100 ദിനാർ വരെ പിഴ ചുമത്തും. കേസ് വിധി വന്ന് ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

അനുവദനീയമായ പ്രായപരിധിക്ക് താഴെയുള്ള കുട്ടികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകുന്ന രക്ഷിതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകും. ആറ് മാസം വരെ തടവും 100 ദിനാർ മുതൽ 500 ദിനാർ വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ. കുട്ടികളുടെ വാഹനാ ഉപയോഗം ശ്രദ്ധിക്കണമെന്നും അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കണമെന്നും അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed