കു­വൈ­ത്തിൽ നൂ­റു­കണക്കിന് നി­യമലംഘകർ പി­ടി­യി­ൽ


കുവൈത്ത് സിറ്റി : പുതുവർഷ അവധികളും ആഴ്ചയവസാനവും പ്രമാണിച്ച് കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ നൂറ് കണക്കിന് നിയമ ലംഘകർ പിടിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെയിൽ ഇരുപതിനായിരത്തിലധികം ഗതാഗത നിയമ−ലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിടിയിലായവരിൽ ക്രിമിനൽ, സിവിൽ കേസുകളിൽ പോലീസ് തെരയുന്ന 118 പേരും താമസ−കുടിയേറ്റ നിയമം ലംഘിച്ച 90 പേരും ഉൾപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed