ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ജനവികാരം: യു.എസ് പ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റ് മുന്നേറ്റം


ഷീബ വിജയൻ


വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടി. സെനറ്റിലും ജനപ്രതിനിധി സഭയിലും മികച്ച നേട്ടത്തോടെ ഡെമോക്രാറ്റുകൾ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. റിപ്പബ്ലിക്കൻ കോട്ടകളായി അറിയപ്പെട്ടിരുന്ന സൗത്ത് കരോലിന, ടെക്സസ്, അയോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ഡെമോക്രാറ്റുകൾ വിജയം വരിച്ചു. ആറ് സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കന്മാരിൽ നിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ അവരുടെ ഭൂരിപക്ഷം ഉറപ്പായി. ജനപ്രതിനിധിസഭയിലും എട്ടിലധികം സീറ്റുകൾ പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്കായി.

കെന്റക്കി, ന്യൂജേഴ്സി, നോർത്ത് കരോലിന എന്നിവിടങ്ങളിലും ഡെമോക്രാറ്റുകൾ മുന്നേറി. ടെക്സാസിൽ മൂന്ന് തവണ ഗവർണറായിരുന്ന ഗ്രെഗ് ആബട്ട് ഡെമോക്രാറ്റിക് സ്ഥാനാർഥി ജിനാ ഹിനോജോസയോട് തോറ്റത് റിപ്പബ്ലിക്കന്മാർക്ക് വൻ പ്രഹാരമായി. അയോവ, ഒഹായോ ഗവർണർ പദവികളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ട്രംപിന്റെ സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പും ഇറാനെതിരായ യുദ്ധവും ഇന്ധനവില വർധനയുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മാന്ദ്യവും ജീവിതച്ചെലവും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. നിലവിലെ ഭരണത്തിൽ 75 ശതമാനത്തോളം പേരും അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ പ്രസിഡന്റിന്റെ അധികാരങ്ങൾ കടിഞ്ഞാണിടാൻ കോൺഗ്രസ് ഇടപെടണമെന്ന് 70 ശതമാനം പേരും അഭിപ്രായപ്പെട്ടു.

article-image

rdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed