പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; കാലടിയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ കേസ് സുപ്രീംകോടതിയിലേക്ക്


ഷീബ വിജയൻ


ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുന്നിൽ ഹർജി ഇന്ന് സമർപ്പിക്കും. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ വഴിയാണ് വിദ്യാർഥികൾ ഹർജി ഫയൽ ചെയ്തത്. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സുപ്രീംകോടതി എടുക്കുന്ന നിലപാട് വിദ്യാർഥികൾക്ക് നിർണായകമാകും.

സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർഥികൾ പരമോന്നത കോടതിയിൽ അപ്പീൽ നൽകിയത്.

article-image

asddsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed