വധഭീഷണിയുമായി ടെഹ്റാൻ: ട്രംപിനെ അഴിക്കുള്ളിലാക്കിയ കൂറ്റൻ ബോർഡുകളുമായി ഇറാൻ തെരുവിൽ
ഷീബ വിജയൻ
ടെഹ്റാൻ: യു.എസിന് പരസ്യ മുന്നറിയിപ്പുമായി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ 'ഞങ്ങൾ ട്രംപിനെ വധിക്കും' എന്നെഴുതിയ ഭീമൻ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. നഗരത്തിലെ പ്രധാന കേന്ദ്രമായ എങ്കെലാബ് സ്ക്വയറിലാണ് തലകുനിച്ച് കൈവിലങ്ങുകളോടെ അഴികൾക്കുള്ളിൽ നിൽക്കുന്ന ഡോണൾഡ് ട്രംപിന്റെ കൂറ്റൻ ചിത്രം സ്ഥാപിച്ചിരിക്കുന്നത്. അടിയന്തരമായി ട്രംപിനെ വധിക്കുമെന്ന ആഹ്വാനവും ഇതിലുണ്ട്. ഇതിനു തൊട്ടടുത്തായി സ്ഥാപിച്ച മറ്റൊരു ബോർഡിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പകര ചോര പകരം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ സംഘടിച്ചത്.
dfsfsdfds

