കെ.എം.സി.സി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം


പ്രദീപ് പുറവങ്കര

മനാമ: കെ.എം.സി.സി ബഹ്‌റൈൻ 2027–29 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന നേതാക്കൾക്ക് മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

article-image

‘ഒരംഗത്വം ഒരായിരം കൈത്താങ്ങ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിൻ നവംബർ 1 മുതൽ ജനുവരി 31 വരെ നീണ്ടുനിൽക്കും. ഇതോടൊപ്പം അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ ‘വിങ്സ് അപ്പ് സീസൺ 3’ ക്യാമ്പയിൻ ഡിസംബർ 31 വരെ നടക്കും. കൺവീനർ അഷ്റഫ് കാട്ടിൽപീടിക മെമ്പർഷിപ്പ് നിയമാവലികളും, അഷ്റഫ് കക്കണ്ടി അൽ അമാന പദ്ധതിയും വിശദീകരിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.

article-image

zxcc

You might also like

  • Lulu Exchange
  • Straight Forward

Most Viewed