ഗവർണർ ചട്ടം ലംഘിച്ചു, പ്രതിപക്ഷം വെള്ളപൂശുന്നു: പി.എസ്.സി വിവാദത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ


തിരുവനന്തപുരം: പി.എസ്.സി ചെയർമാനുൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്ത ഗവർണറുടെ നടപടിയെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സർക്കാരുമായി യാതൊരുവിധ കൂടിയാലോചനയോ അനുമതിയോ ഇല്ലാതെയാണ് ഗവർണർ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പി.എസ്.സിയിൽ അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കിൽ കർശന ശുദ്ധീകരണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ നീക്കത്തിന്റെ മറവിൽ പി.എസ്.സിയിലെ സകലരെയും വെള്ളപൂശാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്ഥാപനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും, ഗൗരവകരമായ പരാതികൾ തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭാ യോഗത്തിൽ എടുത്ത മറ്റു പ്രധാന തീരുമാനങ്ങളും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 വിഭാഗത്തിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 വിഭാഗത്തിൽ 16 തസ്തികകളും പുതിയതായി അനുവദിച്ചു. കൂടാതെ കോഴിക്കോദ കലക്ടറേറ്റിൽ ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ച് പിന്നീട് തരംതാഴ്ത്തപ്പെട്ട ജീവനക്കാർക്ക് പകരം നിയമിക്കപ്പെട്ട് ജോലി നഷ്ടപ്പെട്ട അഞ്ച് ടൈപ്പിസ്റ്റുകൾക്ക് സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് പുനർനിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

article-image

dfsdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed