അടൂർ സ്റ്റേഷൻ കൈയേറ്റ കേസ്: ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കും


ഷീബ വിജയൻ


പത്തനംതിട്ട: അടൂര്‍ പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കൈയേറ്റം ചെയ്ത കേസിൽ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കാൻ തീരുമാനം. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസിൽ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രതികളെ പൂർണമായി ഉൾപ്പെടുത്താനും എഫ്‌.ഐ.ആറിലെ വകുപ്പുകൾ തന്നെ നിലനിർത്താനുമാണ് പൊലീസ് നീക്കം. എന്നാൽ പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷന്റെ ഉള്ളിൽ പോയതെന്നും ലോക്കപ്പിനകത്തേക്ക് കയറിയിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കുന്നത്. കേസിൽ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാ സ്പദമായ നാടകീയ സംഭവങ്ങൾ നടന്നത്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാജൻ ജോസഫിനെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയും വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനി നൈനാനും സ്റ്റേഷനിലെത്തി അക്രമാസക്തരാവുകയായിരുന്നു. സംഭവം കൃത്യമായി അറിയാമായിരുന്നിട്ടും ആദ്യ എഫ്‌.ഐ.ആറിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താത്തത് സർക്കാർ ഇടപെടൽ മൂലമാണെന്ന വിമർശനവും ശക്തമാണ്.

article-image

adsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed