പ്രശസ്തമായ 'താജ്' ഹോട്ടൽ ബഹ്റൈനിലേയ്ക്ക് : 100 ദശലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പ്രമുഖ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL), ബഹ്‌റൈനിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ കിംഗ്ഡം പ്രോജക്ട്‌സുമായി ചേർന്ന് 100 ദശലക്ഷം ഡോളറിന്റെ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഫോർ സീസൺസ് ഹോട്ടലിൽ നടന്ന 'ഗേറ്റ്‌വേ ഗൾഫ് 2026' ഉച്ചകോടിയുടെ ഭാഗമായാണ് പ്രഖ്യാപനമുണ്ടായത്. സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി സി.ഇ.ഒയുമായ നൂർ അൽ ഖുലൈഫ്, ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.സി.എല്ലിന്റെ പ്രശസ്തമായ 'താജ്' ഹോട്ടൽ ബ്രാൻഡ് ആദ്യമായി ബഹ്‌റൈനിലെത്തുന്നു. സീഫ് ഡൗൺടൗണിൽ 200 മുറികളും 80 ബ്രാൻഡഡ് റെസിഡൻസുകളുമടങ്ങുന്ന 'താജ് ഹോട്ടൽ ഡൗൺടൗൺ സീഫ്' നിർമ്മാണം ഉടൻ ആരംഭിക്കും. കൂടാതെ, താജിന്റെ പ്രശസ്തമായ 'ബോംബെ ബ്രാസറി' റെസ്റ്റോറന്റ് 2027 ആദ്യ പാദത്തിൽ ബഹ്‌റൈൻ ബേയിൽ പ്രവർത്തനമാരംഭിക്കും.

റിളയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത ടോയ് റീട്ടെയിലറായ 'ഹാംലീസ്' (Hamleys) സ്റ്റോർ ദി അവന്യൂസ് ബഹ്‌റൈനിൽ തുറക്കുമെന്നും കിംഗ്ഡം പ്രോജക്ട്‌സ് അറിയിച്ചു. ഇതും 2027 ആദ്യ പാദത്തിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതികൾ ബഹ്‌റൈന്റെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകൾക്ക് വൻ മുന്നേറ്റമേകുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


article-image

asdasasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed