കരിപ്പൂരിൽ 102 പവൻ സ്വർണവുമായി യുവതി പിടിയിൽ; തട്ടിയെടുക്കാൻ ശ്രമിച്ച സംഘവുമായി കൂട്ടത്തല്ലും നാടകീയ രംഗങ്ങളും


പ്രദീപ് പുറവങ്കര

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന 102 പവനോളം വരുന്ന സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയാണ് സിനിമ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടി. ബഹ്‌റൈനിൽ നിന്നും ഷാർജ വഴി കോഴിക്കോട്ടേക്ക് വിമാനമിറങ്ങിയ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെയാണ് സ്വർണവുമായി കസ്റ്റഡിയിലെടുത്തത്. എമർജൻസി ലാമ്പിന്റെ ബാറ്ററി കേസിനുള്ളിൽ 14 ചെറുഷീറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

കസ്റ്റംസ് പരിശോധനയിൽ കണ്ടെത്താത്ത രീതിയിലായിരുന്നു ഇതിന്റെ ക്രമീകരണങ്ങൾ. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഈ സ്വർണം കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അഭിരാമിക്ക് കൈമാറിയതെന്നാണ് വിവരം. അഭിരാമിയും ഹർഷലും വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴാണ് മറ്റൊരു സംഘം സ്വർണം തട്ടിയെടുക്കാനായി ആക്രമിച്ചത്. സ്വർണം കവരാൻ എത്തിയ കോഴിക്കോട് മാവൂർ കല്ലാച്ചി സ്വദേശികളായ പി.പി.ബവിലേഷ് (40), പി.സായന്ത് (28) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പോലീസ് ഉടൻ ഇടപെട്ടെങ്കിലും അക്രമികൾ പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചു. തള്ളിമാറ്റി ഓടാൻ ശ്രമിച്ച സംഘാംഗങ്ങൾ തടഞ്ഞ ഹോം ഗാർഡിന്റെ കയ്യിൽ കടിച്ചും പരിക്കേൽപ്പിച്ചു. ഇതിനിടയിൽ പോലീസുകാരെ കാറിടിപ്പിക്കാനും പ്രതികൾ ശ്രമം നടത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പോലീസും ചേർന്നാണ് 'സ്വർണം പൊട്ടിക്കൽ' സംഘത്തെ സാഹസികമായി നേരിട്ടത്.

article-image

ssdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed