ഭീ­കരവാ­ദത്തി­നെ­തി­രേ­യു­ള്ള കു­വൈ­ത്തി­ന്റെ­ നീ­ക്കങ്ങൾ അഭി­നന്ദനാ­ർ‍­ഹം : ബ്രി­ട്ടീഷ് ഡി­ഫൻ­സ് സെ­ക്രട്ടറി­


കുവൈത്ത് സിറ്റി : ഭീകരവാദത്തിനെതിരേ കുവൈത്ത് നടത്തിവരുന്ന നീക്കങ്ങൾ ശക്തവും അഭിനന്ദനാർഹവുമാണെന്ന് ബ്രിട്ടീഷ് സെക്രട്ടറി ഫോർ ഡിഫൻസ് ഗാവിൻ വില്യംസൺ അഭിപ്രായപ്പെട്ടു. കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഭീകാരവാദത്തിനെതിരേ അന്താരാഷ്ട്രതലത്തിൽ തുടരുന്ന സഖ്യകക്ഷിയുടെ ചെറുത്ത് നിൽപ്പിന് ശക്തിപകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ഭീകരാക്രമണ ഭീഷണി പരത്തുന്ന ഐ.എസ്.നെതിരേയുള്ള പോരാട്ടത്തിന് കുവൈത്തിന്റെ നേതൃത്വം നിർണായകമായ പങ്ക് വഹിക്കുന്നതായും കുവൈത്ത് സന്ദർശനത്തിനെത്തിയ ഗാവിൻ വില്യംസൺ അഭിപ്രായ പ്പെട്ടു.

ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറിയായതിനു ശേഷമുള്ള ആദ്യ സന്ദർശനം ബ്രിട്ടണും കുവൈത്തും തമ്മിലുള്ള സൈനിക കരാറിന് കൂടുതൽ ശക്തിപകരുന്നതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതല ബന്ധം കൂടുതൽ ശക്തമാക്കുന്നതാണെന്നും ഗാവിൻ വില്യംസൺ മാധ്യമങ്ങളോട് വിശദീകരിച്ചു.

അമീർ ഷേഖ് സബ അൽ−അഹമ്മദ് അൽ ജാബിർ അൽ സബയുമായും കിരീടാവകാശി ഷേഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബ പ്രധാനമന്ത്രി ഷേഖ് ജാബിർ അൽ മുബാറക് അൽഹാമദ് അൽ സബ, കുവൈത്ത് പ്രതിരോധ മന്ത്രിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ ഷേഖ് നാസ്സർസബ അൽ അഹമ്മദ് അൽ‍−സബയുമായും ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ഗാവിൻ‍ വില്യംസൺ കൂടിക്കാഴ്ച നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed