കു­വൈ­ത്തി­ലെ­ വി­ദേ­ശ തൊ­ഴി­ലാ­ളി­കൾ‍­ക്കു­ള്ള പരാ­തി­ പരി­ഹാ­ര സംവി­ധാ­നത്തിന് മി­കച്ച പ്രതി­കരണം


കുവൈത്ത് സിറ്റി : കുവൈത്തിലെ വിദേശ തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ സ്ഥാപിച്ച ഹോട്ട് ലൈൻ നന്പറിന് മികച്ച പ്രതികരണം. കന്പനി, ഗാർഹിക തൊഴിലാളികളാണ് അവസരം ഏറെയും ഉപയോഗപ്പെടുത്തുന്നത്.

കന്പനികളിലേയോ, ഗാർഹിക തൊഴിൽ മേഖലകളിലോ പണിയെടുക്കുന്നവർ‍ക്ക് നിയമ സഹായത്തിനായി ബന്ധപ്പെടാനാണ് ഹോട്ട് ലൈൻ നന്പരും മൊബൈൽ ആപ്ലിക്കേഷനും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. ദിവസേന അന്പതിലധികം പരാതികൾ ഇവയിലൂടെ ലഭിക്കുന്നുണ്ടന്ന് ചെയർമാൻ ഖലീൽ അൽ ഹമീദി അൽ അജ്മി  പറഞ്ഞു.

ഇതിൽ കുവൈത്തിലെ ഗാർഹിക− ലേബർ നിയമം അടക്കമുള്ളവയും, പരാതി നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 18−ാം നന്പർ അതായത്, കന്പനികളിലെ തൊഴിലാളികളുടെ പരാതിയാണെങ്കിൽ ഫോണിൽ ബന്ധപ്പെട്ട് പരിഹരിക്കും. എന്നാൽ 20−ാം നന്പർ വിസയിലുള്ള ഗാർഹിക തൊഴിലാളികളുടെ പരാതികളാണെങ്കിൽ സെസൈറ്റി ഇടപ്പെട്ട് പുതിതായി രൂപീകരിച്ച ദജ്ജീജിലുള്ള ഡെമസ്റ്റിക് ലേബർ ഓഫീസിൽ പരാതി നൽ‍കി അനന്തര നടപടികളും സ്വീകരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed