ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച് ട്രാഫിക് പിഴയടയ്ക്കുന്ന സംഘം പിടിയിൽ
അബുദാബി : എ.ടി.എമ്മിൽ നിന്ന് പണമെടുക്കാനെത്തുന്നവരുടെ പഴ്‌സിൽ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്തുന്ന ഗൾഫ്, അറബ്, ഏഷ്യൻ സ്വദേശികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാഹനങ്ങളുടെ പിഴയും മറ്റും അടച്ച് ഓൺലൈനിലൂടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് കാർഡിന്റെ യഥാർത്ഥ ഉടമ വൻതുക അടയ്ക്കേണ്ടിവരുന്നു.
ഇതുസംബന്ധിച്ചു ലഭിച്ച പരാതികളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് വൻ തട്ടിപ്പു സംഘം പോലീസിന്റെ വലയിലകപ്പെട്ടത്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ് സി.ഐ.ഡി ഡയറക്ടർ താരീഖ് ഖൽഫാൻ അൽ ഗോൾ അറിയിച്ചു.
ഇത്തരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കൂട്ടുനിൽക്കുന്നവരെ കണ്ടെത്തിയാൽ അവരും ശിക്ഷിക്കപ്പെടും. ഇത്തരം ഇടപാടുകളുടെ ഇടനിലക്കാരാ യെത്തുന്നവർക്കെതിരെ ജാ ഗ്രത പാലിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു.

