മാ­ർ­ച്ചിന് മു­ന്പാ­യി­ കു­വൈ­ത്തിൽ പു­തി­യ തൊ­ഴിൽ നി­യമം നടപ്പാ­ക്കും : ഹി­ന്ദ് അൽ സബീ­ഹ്


കുവൈത്ത് സിറ്റി : സന്പൂർ‍ണ്ണ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലയിൽ നിയമം നവീകരിക്കുന്നു. 2018 മാർച്ചിന് മുന്പായി സ്വകാര്യ മേഖലയിൽ പുതിയ തൊഴിൽ നിയമം നടപ്പാക്കുമെന്ന് തൊഴിൽ സാമൂഹ്യ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് പരിശീലനം നൽകുന്ന കോഴ്‌സുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

നിശ്ചിത ശതമാനം സ്വദേശികളെ മാത്രമേ നിയമിക്കൂ.തൊഴിൽ ഘടന സംബന്ധിച്ച വിദഗ്ദ്ധ പഠന റിപ്പോർ‍ട്ടിന്റെയും പബ്ലിക് അതോറിറ്റി ഫോർ മാൻ‍പവർ, കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, കുവൈത്ത് ഇൻഡസ്ട്രീസ് യൂണിയൻ‍, കുവൈത്ത് ഫാർമേഴ്‌സ് യൂണിയൻ‍, വിവിധ ലേബർ യൂണിയനുകൾ തുടങ്ങിയവയുടെ പതിനിധികളടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ‍, മാൻ പവർ ആൻഡ് ഗവൺമെന്റ് റീസ്ട്രക്ചറിംഗ് പ്രോഗ്രാം, സെക്രട്ടറിയേറ്റ് ജനറൽ ഫോർ ദ സുപ്രീം കൗൺസിൽ ഓഫ് ഇക്കണോമിക് പ്ലാനിംഗ് ഡവലെപ്മെന്റ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്വകാര്യ മേഖലയിൽ പുതിയ നിയമത്തിന് രൂപം നൽകുന്നത്. നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed