യു.എൻ സുരക്ഷാ കൗൺസിൽ അംഗത്വം രാജ്യത്തിന്റെ വിദേശ നയത്തിനുള്ള അംഗീകാരം : കുവൈത്ത് അംബാസഡർ
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ പക്വതയാർന്ന വിദേശനയത്തിനുള്ള അംഗീകാരമാണ് യു.എൻ സുരക്ഷാ കൗൺസിൽ അംഗത്വമെന്ന് അംബാസഡർ മൻസൂർ അൽ ഒതേയ്ബി അഭിപ്രായപ്പെട്ടു. ലോകത്ത് സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് കുവൈത്തിന്റെ നേതൃത്വത്തിൽ തുടരുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനിടയിലും യു.എന്നിലും സൃഷ്ടിച്ചത് വലിയ അംഗീകാരമാണ്. കുവൈത്തിന്റെ യു.എൻപ്രതിനിധി സംഘം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുവൈത്ത് ന്യൂസ് ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കുവൈത്തിന്റെ സ്ഥിരാംഗം അംബാസഡർ മ
ൻസൂർ അൽ ഒതേയ്ബി.
ഗൾഫ് മേഖലയിലും അറബ് മേഖലയിലും സംജാതമായിക്കൊണ്ടിരിക്കുന്ന സംഘർഷ ഭരിതമായ അവസ്ഥ കൂടാതെ പലസ്തീൻ, സിറിയ, ഇറാഖ് തുടങ്ങിയ ഇടങ്ങളിലും അതിഗുരുതരമായ സാഹചര്യമാണുള്ളത്.
കുവൈത്തിനെയും മേഖലയെയും ഏറെ പ്രതികൂലമായി ബാധിക്കാവുന്ന സുരക്ഷാ ഭീഷണിയെ എങ്ങനെ യു.എൻ സെക്യൂരിറ്റീ കൗൺസിൽ അംഗമായിരിക്കെ കുവൈത്തിന് കൈകാര്യം ചെയ്യാൻ കഴിയും എന്ന് ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് അംബാസഡർ മൻസൂർ പറഞ്ഞു. എന്തുവില കൊടുത്തും ലോകത്ത് സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും കുവൈത്തിന്റെ മുൻഗണന.

