ഗൾ‍­ഫ് മേ­ഖലയിൽ‍ പത്താം വാ­ർ‍­ഷി­കത്തി­ന്റെ­ നി­റവിൽ‍ ജെ­റ്റ് എയർ‍­വെ­യ്സ്


മനാമ : ഇന്ത്യയിൽ‍ നിന്നുള്ള പ്രീമിയം അന്താരാഷ്ട്ര വിമാന കന്പനിയായ ജെറ്റ് എയർ‍വെയ്സ് ഇന്ന് ഗൾ‍ഫ് മേഖലയിലെ സേവനത്തിന്റെ പത്താം വാർ‍ഷികം ആഘോഷിക്കുന്നു. നിലവിൽ‍ ഗൾ‍ഫ് രാജ്യങ്ങളിലെ ഒന്പത് ഇടങ്ങളിലേയ്ക്കാണ് ജെറ്റ് എയർ‍വെയ്സ് യാത്രക്കാരുമായി ഇന്ത്യയിൽ‍ നിന്ന് പറക്കുന്നത്. 2008ലാണ് ആദ്യത്തെ ജെറ്റ് എയർ‍വെയ്സ് വിമാനം ബഹ്റൈനിലേയ്ക്ക് എത്തിയത്. പിന്നീട് അബുദാബി, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈത്ത്, മസ്കത്ത്, റിയാദ്, ഷാർ‍ജ എന്നിവിടങ്ങളിലേയ്ക്ക് സേവനം നീട്ടി. ഇപ്പോൾ‍ 33 റൂട്ടുകളിലായി അറന്നൂറോളം ഫ്ളൈറ്റുകളാണ് പ്രവർ‍ത്തിക്കുന്നത്.

പത്ത് വർ‍ഷത്തെ കാലയളവിൽ‍ ഏകദേശം 25 മില്യൺ‍ യാത്രക്കാർ‍ തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയതായി ജെറ്റ് എയർ‍വെയ്സ് അധികൃതർ‍ അറിയിച്ചു. പത്താം വാർ‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ‍ രാത്രി പത്ത് മണി വരെ jetairways.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈൽ‍ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ‍ക്ക് 15 ശതമാനം വരെ വിലക്കിഴിവാണ് നൽ‍കുന്നത്. കൂടാതെ തിര‍ഞ്ഞെടുക്കപ്പെടുന്ന പത്ത് പേർ‍ക്ക് സൗജന്യമായി ടിക്കറ്റും ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed