കെഫാക് അന്തർജില്ലാ ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ അഞ്ചിന്റെരണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലാ ടീമുകൾക്ക് ജയം മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ഗാലറിക്ക് മുമ്പിൽ ആവേശത്തോടെ ടീമുകൾ പോരാടിയപ്പോൾ പ്രവാസി ആസ്വാദകർക്ക് ഫുട്ബോൾ വിരുന്നായി മാറി വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജില്ലാ മാസ്റ്റെർഴ്സ് ലീഗിലെ ആദ്യ മത്സരത്തിൽ കെ ഡി എഫ് എ കോഴിക്കോട് പാലക്കാടിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി നിയാസ് രണ്ടും ശാഹുൽ ഒരു ഗോളും നേടി. രണ്ടാമത്തെ മത്സരത്തിൽ എം എഫ് എ കെ മലപ്പുറം ഒരു ഗോളിന് ടി ആർ എ എസ് കെ തൃശൂരിനെ പരാജയപ്പെടുത്തി. സലീമാണ് വിജയ ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ എഫ് ഒ കെ ഇ കണ്ണൂർ കെ ഇ എ കാസർഗോഡും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. കണ്ണൂരിനു വേണ്ടി ഉണ്ണിയും കാസർഗോഡിന് വേണ്ടി ഫൈസലുമാണ് ഗോൾ നേടിയത്. തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി സോക്കർ ലീഗിലെ ആദ്യമത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കെ ഇ എ കാസർഗോഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് വയനാടിനെ പരാജയപ്പെടുത്തി.
കാസർഗോഡിനുവേണ്ടി നിധീഷ് രണ്ടും അനീഷ്, അലി എന്നിവർ ഓരോ ഗോളും നേടിയപ്പോൾ ഇർഷാദ് വയനാടിന്റെ ആശ്വാസ ഗോൾ നേടി. രണ്ടാം മത്സരത്തിൽ നിലവിലെ ജേതാക്കളായ കെ ഡി എഫ് എ കോഴിക്കോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി ജാരിസ് രണ്ടും ശ്യാം ഒരു ഗോളും നേടി. മൂന്നാം മത്സരത്തിൽ എംഫാഖ് മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കുഎഫ് ഒ കെ ഇ കണ്ണൂരിനെ പരാജയപ്പെടുത്തി. മലപ്പുറത്തിന് വേണ്ടി റയീസും, യുനുസുമാണ് ഗോൾ നേടിയത് . കാണികളെ ആവേശഭരിതരാക്കിയ അവസാന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടി ആർ എ എസ് കെ തൃശൂർ ഇ ഡി എഫ് എഫ് എ എറണാകുളത്തെ പരാജയപ്പെടുത്തി. തൃശൂരിന് വേണ്ടി റിതേഷ് രണ്ടും കിഷോർ ഒരു ഗോളും നേടിയപ്പോൾ എറണാകുളത്തിന് വേണ്ടി ഇബ്രാഹിം കുട്ടി ഇരട്ട ഗോളുകൾ നേടി . കുവൈത്തിലെ പ്രശസ്ത സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക് മത്സരങ്ങളിൽ സന്നിഹിതയായിരുന്നു.

