വിദേശികളുടെ വർക്ക് പെർമിറ്റ് ഫീസ് 50% വരെ കൂട്ടാൻ പാർലമെന്റ് നിർദേശം; കൂടുതൽ പഠനം വേണമെന്ന് ബഹ്‌റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

മനാമ: തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ബഹ്‌റൈനികൾക്ക് കുറഞ്ഞത് 70 ശതമാനം തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് മൂന്ന് വർഷത്തിനുള്ളിൽ 50 ശതമാനം വരെ ഉയർത്താൻ പാർലമെന്റ് നിർദേശം. എന്നാൽ, നിർദേശത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കി.

എം.പി ഡോ. മുനീർ സുറൂർ സമർപ്പിച്ച നിർദേശത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ആദ്യ വർഷം 20 ശതമാനവും രണ്ടാം വർഷം 35 ശതമാനവും മൂന്നാം വർഷം 50 ശതമാനവും ഫീസ് വർദ്ധിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ജോലി മേഖലകളിൽ കുറഞ്ഞത് 70 ശതമാനം തൊഴിൽ ബഹ്‌റൈൻ പൗരന്മാർക്ക് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർത്ഥികൾ ലഭ്യമായ മേഖലകളിൽ വിദേശികളെ നിയമിക്കുന്നത് ചെലവേറിയതാക്കി ബഹ്‌റൈനികളായ ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ലക്ഷ്യം. ഇത് രാജ്യത്തെ ബിരുദധാരികളുടെ തൊഴില്ലായ്മ കുറയ്ക്കാനും കുടുംബ വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക രംഗത്തിന് കരുത്തേകാനും സഹായിക്കുമെന്ന് ഡോ. മുനീർ സുറൂർ വാദിച്ചു.

നിയമപരമായി വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുന്നതിനോട് സർക്കാറിന് തത്ത്വത്തിൽ യോജിപ്പുണ്ടെങ്കിലും, പ്രത്യേക മേഖലകളെ മാത്രം ലക്ഷ്യമിട്ട് ഉയർന്ന ഫീസ് ചുമത്തുന്നതിൽ സംശയം പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും വ്യവസായ മേഖലയിലെ മാറ്റങ്ങൾക്കുമനുസരിച്ച് ജോലി സാധ്യതകളിൽ വ്യത്യാസം വരാമെന്നും അതിനാൽ സമഗ്രമായ പഠനത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും സർക്കാർ അറിയിച്ചു.

article-image

aerdfssdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed