ഡി.കെ ഡാൻസ് വേൾഡ് ഡി.ഐ.എൽ - 2018 ജനുവരി 12ന്
കുവൈറ്റ് സിറ്റി : കഴിഞ്ഞ പതിനൊന്നു വർഷമായി കുവൈറ്റിൽ ഡാൻസിന്റെ വിസ്മയം സൃഷ്ടിക്കുന്ന "ഡി.കെ ഡാൻസ് വേൾഡ്" (DK Dance World) ഡാൻസ് സ്കൂളിലെ കുട്ടികളുടെ അരങ്ങേറ്റ പ്രോഗ്രാം "ഡി.ഐ.എൽ - 2018 (DIL-2018 Dance Is Life)" ജനുവരി 12 -ാം തീയതി അബ്ബാസിയ മറീന ഹാളിൽ വച്ച് വൈകുന്നേരം 6 മണി മുതൽ നടക്കുന്നു.
മലയാളക്കരയുടെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ്, പുലിമുരുകൻ എന്ന ഒറ്റച്ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ കുട്ടിപുലിമുരുഗൻ അജാസും മുഖ്യാഥിതികളാണ്. കലയെ സ്നേഹിക്കുന്ന കുവൈറ്റിലെ എല്ലാ മലയാളി പ്രവാസികൾക്കും ഈ സുവർണ്ണാവസരം വിനിയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 99214764, 60979494, 69602437 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

