ഓഖി ദുരിതാശ്വാസനിധിയിലേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് രണ്ട് കോടി നല്‍കി


തിരുവനന്തപുരം : ഓഖി ദുരിതാശ്വാസ നിധിയിലേക്കു ജോയ്ആലുക്കാസ് ഗ്രൂപ്പ് രണ്ടു കോടി രൂപ സംഭാവന നൽകി. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടർ ജോയ്ആലുക്കാസിന്റെ നിർദേശ പ്രകാരം ജീവകാരുണ്യ വിഭാഗമായ ജോയ് ആലുക്കാസ് ഫൌണ്ടേഷന്റെ പ്രതിനിധികൾ തീരദേശമേഖലകൾ സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒരു കോടി തിരുവനതപുരം ആർച് ബിഷപ്പിന്റെ ക്ഷേമ നിധിയിലേക്കുമാണ് നൽകിയത്. ഈ മേഖലയിൽ തുടർന്നും സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്നും ഫൗണ്ടൻഷൻ അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed