കേരള അസോസിയേഷൻ കുവൈറ്റ് കെ.സി.പിള്ളയുടെ ചരമ വാർഷിക അനുസ്മരണം ആചരിച്ചു
കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് ആഭിമുഖ്യത്തിൽ ആദർശ്ശവാനായ കമ്മ്യുണിസ്റ്റും മനുഷ്യ സ്നേഹിയുമായിരുന്ന സ. കെ.സി.പിള്ളയുടെ ആറാം ചരമ വാർഷികം അനുസ്മരിച്ചും പുഷ്പാർച്ചന നടത്തിയും ഫഹാഹീൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ ആചരിച്ചു. ഫഹാഹീൽ യൂണിറ്റ് സെക്രട്ടറി ഹരികുമാർ എം എസ് സ്വാഗതം ആശംസിച്ചു യൂണിറ്റ് ജെനെറൽ കോർഡിനേറ്റർ ഷാജി അധ്യക്ഷത വഹിച്ചു. ഉണ്ണി തമാരാൽ കെസി പിള്ള അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ ശ്രീലാൽ മുരളി, പ്രവീൺ നന്തിലത്ത്, മണിക്കുട്ടൻ എടക്കാട്ട്, സാബു എം പീറ്റർ, രാജീവ് ജോൺ, വിനോദ് വലുപ്പറമ്പിൽ, ഷീബ ബോബി, ആനന്ദൻപിള്ള എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.കെ ആർ മോഹനൻ നന്ദിയും പറഞ്ഞു.

