കേരള ബാങ്ക് യാഥാർത്ഥ്യമാക്കുക : കല കുവൈത്ത് അബ്ബാസ്സിയ മേഖല സമ്മേളനം
കുവൈത്ത് സിറ്റി : കേരള ബാങ്ക് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന്, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസ്സിയ മേഖല സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷ് നഗറിൽ (ഓർമ്മ പ്ലാസ ഓഡിറ്റോറിയം) നടന്ന സമ്മേളനം കല കുവൈത്ത് മുൻ പ്രസിഡണ്ട് ടി.വി ഹിക്മത് ഉദ്ഘാടനം ചെയ്തു. 255 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല ആക്റ്റിംഗ് പ്രസിഡണ്ട് നിഖിലിന്റെ താൽക്കാലിക അദ്ധ്യക്ഷതയിൽ തുടങ്ങിയ സമ്മേളനത്തിൽ നിമിഷ രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, നിഖിൽ, രമ അജിത്കുമാർ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈത്ത് പ്രസിഡണ്ട് സുഗതകുമാർ സംഘടനാ റിപ്പോർട്ടും, കല കുവൈത്ത് ട്രഷറർ രമേഷ് കൺണപുരം കഴിഞ്ഞ ഒരു വർഷത്തെ സാന്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി, മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ എന്നിവർ മറുപടി നൽകി.
പുതിയ പ്രവർത്തന വർഷത്തെ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡണ്ടായി ശിവൻ കുട്ടിയെയും, മേഖല സെക്രട്ടറിയായി പ്രിൻസ്റ്റൺ ഡിക്രൂസിനെയും തിരഞ്ഞെടുത്തു. ജനുവരി 19ന് നടക്കുന്ന കല കുവൈത്തിന്റെ 39ാമത് വാർഷിക സമ്മേളന പ്രതിനിധികളായി 95 പേരെ സമ്മേളനം തിരഞ്ഞെടുത്തു.
മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.
കല കുവൈത്ത് വൈസ് പ്രസിഡണ്ട് കെ.വി നിസ്സാർ, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങായ സി.കെ നൗഷാദ്, മുസഫർ, എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കൃഷ്ണകുമാർ ചെറുവത്തൂർ, തോമസ് വർഗ്ഗീസ് (രജിസ്ട്രേഷൻ), നവീൻ, അനിൽ സ്മൃതി, അഭിലാഷ് (മിനുട്ട്സ്), സുബിൻ, സലീം രാജ്, ജിജു കാലായിൽ(ക്രഡൻഷ്യൽ), സൈജു ടി.കെ, അനിൽ കുമാർ, ദിലിന് (പ്രമേയം), വിജീഷ് യു.പി (വളണ്ടിയർ), സജീവൻ പി.പി (ഭക്ഷണം), നവീൻ (േസ്റ്റജ്) എന്നിവരുൾപ്പെട്ട വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു. സംഘാടക സമിതി ചെയർമാൻ സി. കൃഷ്ണൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയ മേഖല പ്രസിഡണ്ട് ശിവൻകുട്ടി നന്ദി രേഖപ്പെടുത്തി.

