ക്രി­സ്തു­മസി­നെ­ വരവേ­റ്റ് പ്രവാ­സി­കൾ


ദുൈബ : ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെല്ലാം തന്നെ ക്രിസ്തുമസിനെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു. പ്രവാസികൾക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കി കച്ചവട സ്ഥാപനങ്ങളും ഒരുങ്ങി കഴിഞ്ഞു. സമ്മാനങ്ങൾ നിറച്ച ഭാണ്ഡവുമായി നിൽക്കുന്ന ക്രിസ്മസ് അപ്പൂപ്പൻ മുതൽ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും രുചിയിലുമുള്ള കേക്കുകൾ വരെ വിപണിയിൽ സുലഭമാണ്. ദീപാലങ്കാരങ്ങളുള്ള ക്രിസ്മസ് ട്രീയും മഞ്ഞുമലകളും മഞ്ഞിൽ പുതഞ്ഞ ദേവദാരുവുമെല്ലാം വിപണിയിലുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ സാധാരണ കടകൾ മുതൽ ലുലുമാൾ ഉൾപ്പടെയുള്ള ഷോപ്പിംഗ് മാളുകളിൽ വരെ ക്രിസ്തുമസ് ഉൽപ്പന്നങ്ങൾ എത്തിയിട്ടുണ്ട്. കുട്ടികൾക്കായി വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും തൊപ്പികളും സമ്മാനങ്ങളുമാണ് വിപണിയിലുള്ളത്.

ക്രിസ്തുമസിന് കരോൾ ഗാന സംഘവും, വിഭവങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് കൂടാനുള്ള ഒരുക്കങ്ങളും ഗൾഫിലെങ്ങും തകൃതിയാണ്. ക്രിസ്തുമസ് ആഘോഷിക്കാനായി നാട്ടിലേത് പോലെതന്നെ പ്രവാസികൾ എല്ലാ തരത്തിലും ഒരുങ്ങി കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed