ഫ്രാ­ൻ­സു­മാ­യു­ള്ള ഹെ­ലി­കോ­പ്റ്റർ ഇടപാട് സംബന്ധി­ച്ച് അന്വേ­ഷണം നടത്താൻ കു­വൈ­ത്ത്


കുവൈത്ത് സിറ്റി : ഫ്രാൻസിൽ നിന്ന് 110 കോടി ഡോളർ ചെലവിൽ 30 സൈനിക ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്താൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. ഇടപാടിൽ ക്രമക്കേടുള്ളതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണമെന്ന് സർക്കാർ വക്താവും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ്അൽ സാലെ അറിയിച്ചു. 

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കുവൈത്തും ഫ്രാൻസും കരാർ ഒപ്പുവച്ചത്. ഇടപാടിൽ ക്രമക്കേടുള്ളതായി പത്രവാർത്ത ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ അഴിമതി നിരോധന അതോറിറ്റിക്കു പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് നിർദ്ദേശം നൽകുകയായിരുന്നുവെന്നു മന്ത്രി വെളിപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed