അബുദാബി ഇന്റർസിറ്റി ബസ്സുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവ്
അബുദാബി : അബുദാബി ഗതാഗത വകുപ്പിന്റെ ഇന്റർസിറ്റി ബസ്സുകളിൽ പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 55 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കുട്ടികൾക്കും മുതിർന്ന പൗരൻമാർ പുതിയ നിയമം അനുസരിച്ച് അബുദാബിയിലെ പൊതു ഗതാഗത ബസുകളിൽ ഈ സൗകര്യം ലഭിക്കുമെന്ന് അബുദാബി ഗതാഗത വകുപ്പ് ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ഔദ്യോഗികമായി അറിയിച്ചു.
തലസ്ഥാന എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആശ്വാസമായ നടപടിയാണിതെന്നും പുതിയ നികുതി നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനു മുന്പ് വളരെ പ്രതീക്ഷ പകരുന്ന തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടതെന്നുമാണ് മുതിർന്ന പൗരന്മാരുടെ പ്രതികരണം. സുരക്ഷിത യാത്രക്ക് വിദ്യാർഥികൾ പൊതു ഗതാഗത ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പകുതി ചാർജിൽ യാത്ര ചെയ്യാവുന്ന സൗകര്യം ലഭിക്കുന്നതോടെ ഒട്ടേറെ വിദ്യാർഥികൾ പൊതുഗതാഗത ബസുകളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

