വാ­റ്റ് കരട് ബിൽ ധനകാ­ര്യ-സമി­തിക്ക് കൈ­മാ­റാൻ പാ­ർ­ലിമെ­ന്റി­ന്റെ­ അനു­മതി­


കുവൈത്ത് സിറ്റി : മൂല്യ വർദ്ധിത നികുതി (വാറ്റ്) സംബന്ധിച്ച കരട് ബിൽ നിയമ സമിതിയിൽനിന്ന് ധനകാര്യ−സാന്പത്തിക കാര്യ സമിതിയിലേക്ക് അയയ്ക്കാൻ പാർലമെന്റ് അനുമതി നൽകി. ജി.സി.സി തലത്തിലുള്ള ഉടന്പടി യുടെ ഭാഗമായുള്ള കരടിലെ വിവരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നിർദ്ദേശം.   

സൗദി അറേബ്യയിലും യു‌.എ‌.ഇയിലും 2018 ജനുവരിയിൽ വാറ്റ് പ്രാബല്യത്തിൽ വരും. കുവൈത്തിൽ കരാർ നടപ്പാക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം വേണം.
വാറ്റ് സംബന്ധിച്ച് രാജ്യത്ത് രണ്ട് അഭിപ്രായം നിലവിലുള്ളതിനാൽ കൂടുതൽ പഠനവിധേയമാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

അതേസമയം എണ്ണവിലയിടിവ് നിമിത്തമുള്ള സാന്പത്തിക പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ മൂന്ന് വർഷമായി നടപ്പാക്കിയ പരിഷ്കരണങ്ങളിലൂടെ രാജ്യം പുരോഗതിയാണ് കൈവരിച്ചതെന്ന് ലോകബാങ്ക് മിഡിൽ ഈസ്റ്റ്−നോർത്ത് ആഫ്രിക്ക (മെന) റീ‍ജൻ വൈസ് പ്രസിഡന്റ് ഡോ.ഹാഫിസ് ഗാനിം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed