യു.എ.ഇയിൽ പൊതുവാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു
അബുദാബി : പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. നിയമലംഘകർക്ക് 200 ദിർഹമാണ് പിഴ. ചില കേസുകളിൽ പിഴ ഈടാക്കുന്നതിനു പുറമെ പോലീസിനു കൈമാറുകയും ചെയ്യും. പണം നൽകാതെ യാത്ര ചെയ്യുക, സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്താൻ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘന ങ്ങൾക്ക് പിഴ 200 ദിർഹമായിരിക്കും. ടിക്കറ്റ് മറ്റൊരാൾക്കു കൈമാറ്റം ചെയ്താൽ പിഴ 500 ദിർഹമായിരിക്കുമെന്നും ഗതാഗതവ കുപ്പ് മേധാവി ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. 25 ഇനം നിയമലംഘനങ്ങളുടെ പട്ടികയാണ് തയാറാക്കിയത്.
ഓരോന്നിന്റെയും ഗൗരവമനുസരിച്ചാ ണ് പിഴ ഈടാക്കുക. 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴയിനത്തിൽ പിടിച്ചെടുക്കുമെന്നും ഗതാഗത നിയമം അനുശാസിക്കുന്നു. നഗരത്തിനകത്ത് സർവ്വീസ് നടത്തുന്ന പൊതുവാഹനങ്ങളിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. 55 പൂർത്തിയായവർക്കും ഭിന്നശേഷിക്കാർക്കും യാത്ര സൗജന്യമാണ്. നഗരമേഖലകളെ ബന്ധിപ്പിച്ചുള്ള സർവ്വീസുകളിലും ഇതര എമിറേറ്റുകളിലേക്കും വിദ്യാർത്ഥികൾക്ക് പകുതി നിരക്ക് നൽകിയാൽ മതിയാകും.
വാഹനങ്ങളിലെ ഏതെങ്കിലും ഉപകരണങ്ങളിലോ സ്വിച്ചുകളിലോ സ്പർശിക്കരുത്. തീ പിടിക്കാൻ സാധ്യതയുള്ളതോ പൊട്ടുന്നതോ മൂർച്ചയുള്ളതോ ആയ വസ്തുക്കൾ വാഹനങ്ങളിൽ കയറ്റരുത്. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ടിക്കറ്റ് ആവശ്യപ്പെടുന്പോൾ യാത്രക്കാർ കാണിക്കണം. ഈ ടിക്കറ്റ് മറ്റുള്ളവർക്ക് കൈമാറാനോ വിൽക്കാനോ പാടില്ല. ജീവികളുടെ യാത്രചെയ്യുന്നതിനു വിലക്കുണ്ടെങ്കിലും വളർത്തുനായ്ക്കൾക്ക് ഉപാധികളോടെ ഇളവ് നൽകിയിട്ടുണ്ട്.

