കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രി­യെ­ പാ­ർ­ല­മെ­ന്റിൽ ചോ­ദ്യം ചെ­യ്യു­മെ­ന്ന് എം.പി­മാ­ർ


കുവൈത്ത് സിറ്റി : പുതുതായി ചുമതലയേറ്റ കുവൈത്ത് ആരോഗ്യ മന്ത്രിയെ പാർലമെന്റിൽ ചോദ്യംചെയ്യുമെന്ന് ഒരുകൂട്ടം എം.പിമാർ. വിദേശികളുടെ ചികിത്സാ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക് വർദ്ധന പുനഃപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്‍താവനയാണ് എം.പിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ടുമാസം മുന്പാണ് വിദേശികൾക്ക് മാത്രമായി ചികിത്സാ ഫീസ് വർദ്‍ധിപ്പിച്ചത്.

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദേശികൾക്ക് ഏർപ്പെടുത്തിയ നിരക്ക് വർദ്ധന സംബന്ധിച്ച് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുമെന്ന് ഡോ. ഷേഖ് ബാസെൽ അൽ സാബാ അറിയിച്ചത്. ആവശ്യമെങ്കിൽ നിരക്ക് വർദ്ധന തുടരുമെന്നും അല്ലാത്തപക്ഷം തീരുമാനം റദ്ദാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‍താവന. ഇതിനെതിരെയാണ് പാർലമെന്റ് അംഗങ്ങൾ രംഗത്ത് വന്നിരിക്കുന്നത്.

ഇതിൽ ഫൈസൽ അൽ കന്ദരി, സാലൈ അസ്‌ഹോർ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ മന്ത്രിയെ ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫീസ് വർദ്ധനവ് മൂലം  സർക്കാർ മെഡിക്കൽ സെന്ററുകളിലെത്തുന്ന വിദേശി രോഗികളുടെ എണ്ണം ഗണ്യമായികുറയുമെന്നതിനാൽ നേരത്തെ തീരുമാനത്തെ നിരവധി എം.പിമാർ സ്വാഗതം ചെയ്‍തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed