പെട്രോളിൽ അമിത എഥനോൾ: പരിശോധന ശക്തമാക്കി കേരളം


ഷീബ വിജയൻ


തിരുവനന്തപുരം: പെട്രോളിൽ അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ ഉണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്ത് വിവിധ പമ്പുകളിൽ ഇന്ന് പരിശോധന നടക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് ഇതിന്റെ ചുമതല. ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിഞ്ഞാണ് പരിശോധന. ഏതെല്ലാം പമ്പുകളിലാണ് പരിശോധനയെന്ന് മുൻകൂട്ടി അറിയിക്കില്ല. ഓരോ പമ്പിൽനിന്നും ആറ് സാംപിളുകൾ വീതം ശേഖരിച്ച് സംസ്ഥാന ഫൊറൻസിക് ലാബിലേക്കും എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും പരിശോധനയ്ക്കായി അയക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തത്. അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിളുകൾ ഇതിനകം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, പെട്രോളിൽ അനുവദനീയമായതിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയെ തുടർന്ന് കർണാടകയിലെ 67 കേന്ദ്രങ്ങളിൽ പെട്രോൾ സാംപിൾ പരിശോധിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ആയിരക്കണക്കിന് വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാർ സംഭവിക്കുന്നതായും മൈലേജ് കുറയുന്നതായും വ്യാപക പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോൾ വിഷയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

article-image

dsadsadasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed