ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ : ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ILA) മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പ്ലാറ്റിനം ജൂബിലി കോ-ചെയർമാൻമാരും ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെയും ഭാര്യ മഞ്ജു രാജ്പുരോഹിതിനെയും ഇന്ത്യൻ എംബസിയിൽ വെച്ച് സന്ദർശിച്ചു.
അസോസിയേഷന്റെ വാർഷിക ദാണ്ടിയ പരിപാടി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സ്നേഹ റീക്രിയേഷൻ സെന്റർ, കമ്മ്യൂണിറ്റി ഔട്ട്റീച്ച് ലക്ഷ്യമിട്ടുള്ള സ്പീക്ക് ഈസി ക്ലാസുകൾ, യുവജന വിഭാഗമായ വൈബ് ട്രൈബ് എന്നിവയുൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രവർത്തനങ്ങളും പദ്ധതികളും ഐഎൽഎ പ്രസിഡന്റ് സ്മിത ജെൻസൻ അംബാസഡർക്ക് പരിചയപ്പെടുത്തി. പരമ്പരാഗതമായി ഇന്ത്യൻ അംബാസഡറുടെ ഭാര്യ വഹിച്ചുപോരുന്ന ILA-യുടെ രക്ഷാധികാരി (Patron) സ്ഥാനം ഏറ്റെടുക്കാമെന്ന് കൂടികാഴ്ച്ചയിൽ മഞ്ജു രാജ്പുരോഹിത് സംഘത്തെ അറിയിച്ചു.
ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ വെച്ച് നടക്കുന്ന ഗാല പരിപാടിയെക്കുറിച്ചും, INJAZ ബഹ്‌റൈൻ ചെയർപേഴ്സണും സുപ്രീം കൗൺസിൽ ഫോർ വിമൻ അംഗവുമായ ശൈഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആദ്യമായി ഏർപ്പെടുത്തുന്ന ILA CSR എക്സലൻസ് അവാർഡുകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഭാരവാഹികൾ വിശദീകരിച്ചു.
xz xdsadsads

