ദീപാവലി ആഘോഷിച്ച് ബഹ്റൈൻ: ഇന്ത്യൻ കുടുംബങ്ങൾ സന്ദർശിച്ച് രാജപ്രതിനിധികൾ


പ്രദീപ് പുറവങ്കര

മനാമ : ബഹ്‌റൈന്റെ ബഹുസ്വരതയോടുള്ള പ്രതിബദ്ധതയും വിവിധ സംസ്കാരങ്ങളോടുള്ള സഹിഷ്ണുതയും വിളിച്ചോതി പ്രധാനമന്ത്രിയുടെ കാര്യാലയ മന്ത്രി ശൈഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും വിവിധ കുടുംബങ്ങൾ സന്ദർശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദീപാവലിയും ഇന്ത്യൻ പുതുവർഷവും പ്രമാണിച്ച് ഇരുവരും കുടുംബങ്ങളെ സന്ദർശിച്ചത്. രാജ്യത്തിന്റെ സജീവമായ സമൂഹത്തിന് ഈ കുടുംബങ്ങൾ നൽകിവരുന്ന സംഭാവനകളെ അവർ അഭിനന്ദിക്കുകയും ചെയ്തു.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനങ്ങളും കിരീടാവകാശിയുടെ മാർഗനിർദ്ദേശങ്ങളും മതപരമായ സഹിഷ്ണുതയുടെയും സാംസ്കാരിക ബഹുമാന്യതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി ബഹ്‌റൈനെ മാറ്റിയെന്ന് ശൈഖ് ഇസ ബിൻ സൽമാൻ സന്ദർശനവേളയിൽ വ്യക്തമാക്കി. ബഹ്‌റൈന്റെ സമ്പന്നമായ പൈതൃകം രാജ്യത്തെ വിവിധ സംസ്കാരങ്ങളുടെ സംഗമസ്ഥാനവും സഹവർത്തിത്വത്തിന്റെ വീടുമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനത്തിലും സംഭാഷണങ്ങളിലും ഊന്നിയുള്ള പ്രവർത്തനങ്ങളിലൂടെ ബഹ്‌റൈൻ തന്റെ പൈതൃകം സംരക്ഷിക്കുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

article-image

afdsfdfs

article-image

dfsdff

article-image

dfffd

article-image

dfsdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed