കൗമാര ഫുട്ബാൾ മാമാങ്കത്തിന് ഖത്തർ ഒരുങ്ങി: പോരാട്ടത്തിന് ഇനി 10 നാൾ


ഷീബ വിജയൻ


ദോഹ: ഫുട്ബാൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഇനി പത്തു ദിവസങ്ങൾ മാത്രം. നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിലാണ് ഇത്തവണ ടൂർണമെന്റ് അരങ്ങേറുന്നത്. ദോഹയിലെ പ്രശസ്തമായ അസ്പയർ സോൺ കോംപറ്റീഷൻ കോംപ്ലക്സിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഫൈനൽ പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ 48 ടീമുകളുടെ ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അർജന്റീന, ബ്രസീൽ, ഇറ്റലി, മൊറോക്കോ, ജപ്പാൻ തുടങ്ങി കൗമാര ഫുട്ബാളിലെ വമ്പൻമാരെല്ലാം മാറ്റുരക്കാൻ ഖത്തറിലെത്തുന്നുണ്ട്. ആസ്പയർ സോണിലെ എട്ട് പിച്ചുകളിലായി 25 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുന്നത്. യോഗ്യത നേടിയ രാജ്യങ്ങളെ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കൊപ്പം ആരാധകർക്കായി വലിയ ഫാൻസോണുകളും വിവിധ സാംസ്കാരിക പരിപാടികളും ഖത്തർ ഒരുക്കുന്നുണ്ട്. സ്റ്റേഡിയങ്ങൾ, പരിശീലന മൈതാനങ്ങൾ, മെട്രോ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങൾ എന്നിവയെല്ലാം ലോകകപ്പിനായി പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങളും ടിക്കറ്റുകളും ലഭ്യമാണ്.

article-image

dsdssds

You might also like

  • Lulu Exchange
  • Straight Forward

Most Viewed