കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ "കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ്" ദശവര്‍ഷഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി "പ്രചോദന ക്ലാസ്" സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്താനപുരത്തിനടുത്തുള്ള പാടം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ വിറകു വെട്ടു തൊഴിലാളിയുടെ മകനായി ജനിച്ചു വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാര്‍ഥിയായി തുടങ്ങി സ്വപ്രയത്നം കൊണ്ട് യു.കെ, യു.എസ്സ്.എ, സിങ്കപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ തന്‍റെ ബിസിനെസ്സ് സമ്രാജ്യം സ്ഥാപിച്ച ശേഷം തന്‍റെ ഗ്രമത്തിലും ഐ റ്റി പാര്‍ക്ക് സ്ഥാപിച്ച കോപ്പറേറ്റിവ് 360 സിഇഒയും യുവ ഐ.റ്റി വ്യവസായിയുമായ വരുണ്‍ ചന്ദ്രന്‍ ക്ലാസ് നയിച്ചു. എസ്സ്.എ ലബ്ബ ആദ്ധ്യക്ഷത വഹിച്ചു. അലക്സ് മാത്യു, അഡ്വ. തോമസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ പ്രതാപ് ഉണ്ണിത്താന്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി.

