ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക : കല കുവൈറ്റ്‌


കുവൈറ്റ്‌ സിറ്റി : സംസ്ഥാനത്ത്‌ ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതിനായ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന നല്‍കാന്‍ കുവൈറ്റ്‌ പൊതു സമൂഹത്തോട്‌ കല കുവൈറ്റ്‌ അഭ്യര്‍ത്ഥിച്ചു. കല കുവൈറ്റ് മുഖേന സഹായം എത്തിക്കാൻ താല്പര്യമുള്ളവർ അബ്ബാസിയ- 66829397, അബുഹലീഫ- 60744207, ഫഹാഹീൽ-66018867, സാൽമിയ-66736369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദുരിതാശ്വാസത്തി...ന് വലിയതോതിലുള്ള ഫണ്ട് ആവശ്യമായതിനാല്‍ കുവൈറ്റ് മലയാളി സമൂഹം ഒന്നടങ്കം ഇതിൽ പങ്കാളികളാകണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നേരിട്ട്‌ സംഭാവനകള്‍ നൽകാൻ താൽപര്യമുള്ളവർ താഴെപറയുന്ന അക്കൗണ്ടിലേക്ക്‌ അയക്കാം.
ബാങ്ക് അക്കൗണ്ട് നമ്പര്‍ : 67319948232
ബാങ്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച് : സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം
IFS Code: SBIN007002

You might also like

  • Lulu Exchange
  • Straight Forward

Most Viewed