റി­സർ­വ് കണ്ടക്ടർ റാ­ങ്ക് ലി­സ്റ്റ് കെ­.എസ്.ആർ.ടി­.സി­ അട്ടി­മറി­ക്കു­ന്നു­


കോഴിക്കോട് : പി.എസ്‌.സിയുടെ നിയമനശുപാർശ ലഭിച്ച് ഒരു വർഷമാകാറായിട്ടും നിയമനം നൽകാതെ കെ.എസ്.ആർ.ടിസി.റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ഈ നിയമന നിഷേധം.കണ്ടക്ടർമാരുടെ 4051 ഒഴിവുകളിലേക്കു 2016 ഡിസംബർ 31നാണ് പി.എസ്‌.സി നിയമന ശുപാർശ നൽകിയത്. ഇതിൽ ഒരാൾക്കുപോലും നിയമന ഉത്തരവു നൽകിയിട്ടില്ല. 

സാന്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണു നിയമന ശുപാർശ ലഭിച്ചവർക്കു നിയമനം നിഷേധിക്കുന്നത്. പി.എസ്‌.സിയുടെ നിയമനശുപാർശ ലഭിച്ചവർക്കു മൂന്നു മാസത്തിനകം നിയമനം നൽകണമെന്നതാണു ചട്ടം. ഇതിനു മുന്പ്് പി.എസ്‌.സിയുടെ നിയമന ശുപാർശ ലഭിച്ചവർക്കും യഥാസമയം കെ.എസ്.ആർ.ടി.സി നിയമനം നൽകിയിട്ടില്ല.

റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റിൽ നിന്ന് ഒന്നാം ഘട്ടത്തിൽ 9300 പേർക്കു നിയമനശുപാർശ നൽകിയിരുന്നു. ഇവർക്കു മൂന്നു വർഷം കൊണ്ടാണു കോർപറേഷൻ നിയമന ഉത്തരവ് നൽകിയത്. സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പി.എസ്‌.സി നിയമനശുപാർശ നൽകിയവരെ നിയമിക്കാതിരിക്കുന്പോഴും താൽക്കാലിക അടിസ്ഥാനത്തിൽ 5000ൽ അധികം പേർ കണ്ടക്ടർ തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരോപിക്കുന്നു. ഇവരെ നിലനിർത്തുന്നതിനുവേണ്ടിയാണു പി.എസ്‌.സി വഴി വരുന്നവർക്കു നിയമനം നൽകാത്തതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed