കല കുവൈത്ത് ‘മഴവില്ല്’ സമ്മാനദാനം നിര്‍വഹിച്ചു
കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ നവംബർ 10ന് റിഗ്ഗായ് അൽ-ജവഹറ ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ‘മഴവില്ല് –2017’ ലെ വിജയികൾക്കുള്ള സമ്മാനദാനം, അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഭാവൻസ് സ്കൂൾ "മഴവില്ല് 2017" ട്രോഫി കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്‌കൂൾ ), ജൂനിയർ വിഭാഗത്തിൽ ദിയ മറിയം ജോൺ (ഭാവൻസ്), സബ് ജൂനിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത് (ഭാവൻസ്), കിന്റർഗാർഡൻ വിഭാഗത്തിൽ ശ്രീശിവാനി ശ്രീജിത്ത് (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ)എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വർണ്ണമെഡൽ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ നന്ദകൃഷ്‌ണൻ മുകുന്ദൻ (ഭാവൻസ്) രണ്ടാം സ്ഥാനവും, സ്വഛന്ദ റോയ് മാത്യു (ഗൾഫ് ഇന്ത്യൻ സ്‌കൂൾ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഏഞ്ചൽ മേരി തോമസ് (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ) രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ പുണ്യ പ്രജീഷ് (ഭാവൻസ്) രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്ലി (ഡോൺ ബോസ്‌കോ) മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ അക്ഷയ ശ്രീരാം (ഭാവൻസ്) രണ്ടാം സ്ഥാനവും, ജോൺ ജോസി (സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുതിര്ന്ന അംഗങ്ങളും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ഓരോ വിഭാത്തിലും മികച്ച രചനകൾ നടത്തിയവർക്കുള്ള പ്രോത്സാഹന സമ്മാനവും ചടങ്ങിൽ സമ്മാനിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് കെ.വി.നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജെ.സജി, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, നാഷണൽ കോൺട്രാക്ടിങ് കമ്പനി പ്രതിനിധി രഹീൽ കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.ബി.സുരേഷ് സ്വാഗതവും, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.

