വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ ഫീസ് വർ­ദ്ധന പി­ൻ‍­വലി­ക്കി­ല്ലെ­ന്ന് കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രി­


കുവൈത്ത് സിറ്റി : രാജ്യത്തെ വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. അതേസമയം വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധനയുൾപ്പെടെ മുൻ സർക്കാരിന്റെ കാലത്തുള്ള തീരുമാനങ്ങൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തീരുമാനങ്ങളിൽ ഫലപ്രദമായത് തുടരുകയും ഗുണകരമല്ലാത്തത് ഒഴിവാക്കുകയും ചെയ്യും. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങളും പഠന വിധേയമാക്കും. എല്ലാ നടപടികളും നിയമാനുസൃതം മാത്രമായിരിക്കും. ആരോഗ്യമേഖലയിലെ സേവനങ്ങളിൽ എല്ലാ ജനങ്ങൾക്കുമുള്ള അവകാശം ഉറപ്പാക്കും. 

ജീവനക്കാർക്കിടയിൽ സമത്വം കൊണ്ടുവരുന്നതിനും ശ്രമിക്കും. ആരോഗ്യ മേഖലയുടെ വികസനത്തിന് ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed