കലാഭവൻ കുവൈറ്റ് പതിനഞ്ചാമത് വാർഷികാഘോഷം നടത്തി
കുവൈത്ത് : കലാഭവൻ കുവൈറ്റ് പതിനഞ്ച് വർഷമായി, സംഗീതകലാദ്ധ്യാപന രംഗത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയമായും ചിട്ടയായുമുള്ള പാഠ്യപദ്ധതികളിലൂടെ സംഗീതപരവും കലാപരവുമായുള്ള കഴിവുകളെ വളർത്തി എടുക്കുവാൻ കലാഭവൻ കുവൈറ്റിലെ പരിശീലനം പ്രയോജനപ്പെടുന്നു. യോഗ്യതയും പ്രവർത്തിപരിചയവുമുള്ള സംഗീത കലാദ്ധ്യാപകർ ക്ലാസുകൾ എടുക്കുന്നു. സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം വർഷംതോറും സംഘടിപ്പിച്ചു വരുന്നു. കൂടാതെ വേനലവധിക്കാലത്ത് ക്യാമ്പുകൾ, സ്പെഷ്യൽ പായ്ക്കേജ് ക്ലാസുകൾ, വാർഷിക ആഘോഷ പരിപാടികൾ എന്നിവയും നടത്തി വരുന്നു. സാൽമിയ, അബ്ബാസിയ എന്നിവിടങ്ങളിൽ രണ്ട് ശാഖകളായി കലാഭവൻ കുവൈറ്റ് പ്രവർത്തിക്കുന്നു.
കലാഭവൻ കുവൈറ്റിന്റെ പതിനഞ്ചാമത് വാർഷികാഘോഷം, ഖാൽദിയ സബ അൽ സലേം തിയേറ്ററിൽ, കലാഭവൻ കുവൈറ്റ് ഡയറക്ടർ ശ്രീ.ആർ.ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ. യശ്വവന്ത് ചത്പലിവാർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തദ്ദവസരത്തിൽ മുന്നൂറിൽ പരം കുട്ടികൾ ശാസ്ത്രീയ നൃത്ത ഗാന വാദ്യോപകരണ സംഗീതം അവതരിപ്പിച്ചു.

