സൗ­ബിൻ വിവാഹിതനായി


നടനും സംവിധായകനുമായ സൗബിൻ സാഹിറും കോഴിക്കോട് സ്വദേശി ജാമിയയും വിവാഹിതരായി. കോഴിക്കോട് വെച്ച് വളരെ ലളിതമായ രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ദുബൈയിൽ ജനിച്ച് വളർന്ന ജാമിയ കുറച്ചുകാലം ശോഭഗ്രൂപ്പിൽ ജോലിചെയ്തിരുന്നു. ഫാസിൽ സംവിധാനം ചെയ്ത, ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്തിൽ അതിഥിവേഷത്തിലാണ് സൗബിൻ സിനിമയിലെത്തുന്നത്. പിന്നീട് പ്രേമം, മഹേഷിന്റെ പ്രതികാരം, ചാർലി, അനുരാഗ കരിക്കിൻവെള്ളം എന്നിവയിൽ ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പറവ എന്ന ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. ഫാസിൽ, കമൽ, സിദ്ദിഖ്, റാഫിമെക്കാർട്ടിൻ, അമൽ നീരദ്, സന്തോഷ് ശിവൻ, പി. സുകുമാർ തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചായിരുന്നു സൗബിന്റെ സിനിമാ പ്രവേശനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed