സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു


കുവൈത്ത് : തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (ട്രാസ്‌ക്) , ബദ്ർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു 2017 ഡിസംബർ  15 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 2:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ്‌  സംഘടിപ്പിച്ചു . കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ ആളുകൾ ഈ സേവനം ഉപയോഗപ്പെടുത്തി. തുടർന്ന് നടന്ന യോഗത്തിൽ ട്രാസ്‌ക് പ്രസിഡന്റ് ശ്രീ ജീവ്സ് എരിഞ്ഞേരി, സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ ഹസീം, ബദ്ർ അൽ സമാ മാർക്കറ്റിങ് മാനേജർ ശ്രീ നിതിൻ മേനോൻ, വനിതാവേദി കൺവീനർ ശ്രീമതി ശാന്തി വേണുഗോപാൽ, സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ശ്രീ മുകേഷ്‌, ശ്രീ വേണുഗോപാൽ , ശ്രീമതി ഷൈനി ഫ്രാങ്ക് എന്നിവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed