അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ "നോട്ടം 2017"ന് എൻട്രികൾ ക്ഷണിച്ചു
കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈത്ത് പ്രവാസ ലോകത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്ന് അഭിമാനപൂർവ്വം പറയാവുന്ന 5-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ "നോട്ടം 2017" ഡിസംബർ 29 ന് ഉച്ചക്ക് 2 മണിമുതൽ അബ്ബാസിയ നോട്ടിംഗം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി.എസ് വെങ്കിടേശ്വരൻ, ഫിലിം ഡയറക്റ്റർ എം.പി സുകുമാരൻ നായർ, സിനിമാട്ടോഗ്രാഫർ കെ.ജി ജയൻ, എന്നിവരാണ് നോട്ടം 2017 ലെ ജൂറി അംഗങ്ങൾ. ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫിലിംസ് ലഭിക്കേണ്ട അവസാനതിയതി നവംബർ 30.
വിശദവിവരങ്ങൾക്ക് 00965 - 97287058,55831679,60753035,65770822, 55754083 എന്ന നന്പറിലോ nottamkwt@gmail.com, keralasso.kwt@gmail.com വിലാസങ്ങളിലോ ബന്ധപെടുക.


