മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ് മത്സരം സംഘടിപ്പിച്ചു. നവംബർ 3 (വെള്ളിയാഴ്ച) കത്തീഡ്രലിൽ െവച്ച് ആദ്യമായി നടത്തിയ പരിപാടിയിൽ ഇടവകയിലെ പതിനാല് ഏരിയ പ്രയർ യൂണിറ്റുകൾ സംബന്ധിച്ചു.
മത്സരത്തോടനുബന്ധിച്ച് തിരുമേനിയുടെ അനുസ്മരണ സമ്മേളനവും ഉണ്ടായിരുന്നു. പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ക്രിസ്റ്റി പി. വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. എം.ബി ജോർജ് ഉദ്‌ഘാടനം ചെയ്തു. ഇടവക സഹ വികാരിയും പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ റവ.ഫാ. ജോഷ്വാ എബ്രഹാം, കത്തീഡ്രൽ ട്രസ്റ്റീ ജോർജ് മാത്യു, ആക്ടിങ് സെക്രട്ടറി ഷിബു സി ജോർജ്, മറ്റ് മാനേജിങ് കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം സെക്രട്ടറി അജി ചാക്കോ പാറയിൽ, ട്രെഷറർ പ്രമോദ് വർഗീസ്, മറ്റ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രസ്ഥാന അംഗം സിജോ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. ജോർജ് വർഗീസ്, അനുറ്റി കോശി, ജെഷൻ സൈമൺ എന്നിവർ ക്വിസ് മാേസ്റ്റഴ്സ് ആയിരുന്നു.
മത്സരത്തിൽ മുഹറഖ് ഏരിയ പ്രയർ ഒന്നാം സ്ഥാനവും (മത്സരാർത്ഥികൾ: ഷീജ കുര്യൻ, റിനി മോൻസി, ജീസൺ ജോർജ്), ചർച്ച് ഏരിയ സൗത്ത് രണ്ടാം സ്ഥാനവും (മത്സരാർത്ഥികൾ: റീന ബിജു, സിബി ബാബു, സിനി റേച്ചൽ പ്രസാദ്), ഗഫൂൾ കമ്മീസ് ഏരിയ പ്രയർ മൂന്നാം സ്ഥാനവും (മത്സരാർത്ഥികൾ: ഷിജു കെ. ഉമ്മൻ, അനിൽ ചാക്കോ, അനീഷ് ജോർജ്) കരസ്ഥമാക്കി. സെക്രട്ടറി അജി ചാക്കോ പാറയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് വികാരി വിജയികൾക്കുള്ള സമ്മാനം നൽകി.


