ഇന്ത്യൻ സ്‌കൂൾ കിൻഡർ ഗാർട്ടൻ കായിക ദിനം ആഘോഷിച്ചു
മനാമ : ഇന്ത്യൻ സ്‌കൂളിലെ പ്രഥമ കിൻഡർ ഗാർട്ടൻ കായിക ദിനം റിഫ ക്യാന്പസിൽ വർണ്ണ ശബളമായ പരിപാടികളോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആഘോഷിച്ചു. കളർ സ്പ്ലാഷ് എന്ന പേരിൽ നാലും അഞ്ചും വയസുള്ള കുരുന്നുകൾക്ക് വേണ്ടി മാത്രമായി സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച കായിക മേളയിൽ ആയിരത്തി അഞ്ഞൂറിലേറെ കുട്ടികൾ പങ്കെടുത്തു. നിറപ്പകിട്ടാർന്ന ഡിസ്പ്ലെയും ട്രാക് ഇനങ്ങളും കാണികളുടെ മനം കവർന്നു. 2016 റയോ ഡി ജനീറോ പാരാലിംപിക് ഗെയിംസിലും ലണ്ടനിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലും സ്വർണമെഡൽ ജേതാവായ ബഹ്റൈനി കായികതാരം ഫാത്തിമ റസാഖ് നേഥം പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഫാത്തിമ റസാഖ് അഭിനന്ദിച്ചു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫർ മൈദാനി (സ്പോർട്സ്), സജി ആന്റണി (ഐ.ടി), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പമേല സേവ്യർ, ആനന്ദ് ആർ. നായർ എന്നിവർ സന്നിഹിതരായിരുന്നു. റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പാമിലെ സേവ്യർ എന്നിവരും സംസാരിച്ചു.
പരിപാടി വിജയിപ്പിക്കാൻ പ്രവർത്തിച്ച അദ്ധ്യാപകരെയും അക്കാദമിക് മികവ് നേടാൻ സഹകരിച്ച രക്ഷിതാക്കളെയും റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ അഭിനന്ദിച്ചു.


