എണ്ണവി­ലയി­ടി­വ് : കു­വൈ­ത്തിന്‌ 67.9 ബില്ല്യൺ ഡോ­ളറി­ന്റെ­ വരു­മാ­ന കമ്മി­


കുവൈത്ത് സിറ്റി : ആഗോളതലത്തിൽ എണ്ണ വിലയിലുണ്ടായ ഇടിവ് മൂലം രാജ്യം നേരിടുന്നത് 67.9 ബില്ല്യൺ ഡോളറിന്റെ കമ്മിയെന്ന് എണ്ണ മേഖലയിലെ സാന്പത്തിക വിദഗ്ദ്ധ റിപ്പോർട്ട്. എണ്ണവിലയിൽ നേരിയ വർദ്ധന കാണുന്നത് അടുത്ത സാന്പത്തിക വർഷത്തെ കമ്മിയിൽ 20% കുറവ് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എണ്ണ വില ബാരലിന് 68 ഡോളറിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദ്ധർ. അതോടെ കടം വാങ്ങുന്നത് സർക്കാരിന് ഒഴിവാക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു. എണ്ണവിലയിലുണ്ടായ തകർച്ചമൂലം വരുമാനത്തിൽ 1.4 ട്രില്ല്യൺ ഡോളറിന്റെ കുറവ് നേരിട്ടതായും ഇത് നിലവിലുള്ള കരുതൽനിധിയേക്കാളും വളരെ കൂടുതലാണെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഈ നില തുടരുകയാണെങ്കിൽ 2030 ആകുന്പോഴേക്കും കുവൈത്ത് 179 ബില്ല്യൺ ഡോളറിന്റെ കമ്മി നേരിടേണ്ടിവരും. എണ്ണ ഇതര വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനും ടൂറിസം മേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും വിവിധ പദ്ധതികൾ രാജ്യം ആവിഷ്‌കരിച്ചു വരികകയാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed