വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ചെക്കപ്പ് : നിർദ്ദേശം പാർലിമെന്റ് വിദഗ്ദ്ധ സമിതി തള്ളി
കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താ വളത്തിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ചെക്കപ്പ് നടത്തണമെന്ന നിർദ്ദേശം തള്ളി. പാർലിമെന്റിന്റെ നിയമകാര്യ വിദഗ്ദ്ധ സമിതിയാണ് വിമാനത്താവളത്തിൽ എത്തുന്ന വിദേശികൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന നിർദ്ദേശം തള്ളിയത്.
ഇത് പ്രവാസികളുടെ വ്യക്തിജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സമിതി വ്യക്തമാക്കി. മെഡിക്കൽ പരിശോധന ഒരു പ്രത്യേക വിഭത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.


