സന്ദർ­ശകർ­ക്ക് ദൃ­ശ്യവി­രു­ന്നൊ­രു­ക്കി­ ആസ്‌പയർ ജലാ­ശയമേ­ള


ദോഹ : രാജ്യത്തെ ജനങ്ങൾക്ക് വർണാഭമായ ദൃശ്യ വിരുന്നൊരുക്കിയ പ്രഥമ ആസ്പയർ ജലാശയമേള. സന്ദർശക രുടെ വൻ തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. മേളയുടെ ആദ്യദിനമായ വ്യാഴാഴ്ച ആയിരക്കണക്കിനാളുകളാണ് ആസ്പയർ പാർക്കിലെത്തിയത്. സാംസ്‌കാരിക, കലാ പരിപാടികൾ കോർത്തിണക്കി ഇതാദ്യമായാണ് രാജ്യത്ത് ജലാശയ മേള നടത്തുന്നത്. പാട്ടും അക്രോബാറ്റിക് പ്രകടനങ്ങളും രാത്രിയുടെ ദീപപ്രഭയിൽ മികച്ച ദൃശ്യവിരുന്നാണ് സന്ദർശകർക്ക് നൽ‍കിയത്.  

വർണാഭമായ വെളിച്ച സംവിധാനത്തിന്റെ അകന്പടിയോടെ ചിത്രശലഭത്തിന്റെയും മറ്റും വേഷമണിഞ്ഞ് കലാകാരന്മാർ നടത്തിയ പ്രകടനങ്ങൾ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. വ്യാഴാഴ്ച നടന്ന രണ്ട് ഷോകളിലും കാണികളുടെ തിരക്ക് പ്രകടമായിരുന്നു. സാംസ്‌കാരിക, കലാ പ്രകടനങ്ങൾക്കൊപ്പം വ്യത്യസ്ത രുചിക്കൂട്ടുകൾ നിറച്ച പന്ത്രണ്ടോളം ഭക്ഷ്യട്രക്കുകളും സന്ദർശകർക്കായി ക്രമീകരിച്ചിരുന്നു. ആസ്പയർ‍ സോൺ ഫൗണ്ടേഷനും കത്താറയും ചേർന്നാണ് മേള നടത്തുന്നത്. വൈകീട്ട് ഏഴരമുതൽ ഒന്പതര വരെയാണ് പരിപാടികൾ‍. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed